അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും
Aug 21, 2025 11:33 PM | By PointViews Editr

    രാഹുൽ മാങ്കൂട്ടം എന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും എം എൽ എ യുമായ കോൺഗ്രസ് കാരന് ഒരുപദേശത്തോടെ തന്നെ ഈ ഹാസ്യ ലേഖനം തുടങ്ങാം. ലോകപ്രശസ്ത സാഹിത്യകാരനും ചിന്തകനും ക്രിസ്ത്യൻ സോഷ്യലിസ്റ്റുമായ ജോർജ് ബർണാഡ് ഷാ പറഞ്ഞ ഒരു കാര്യമാണ്.സമീപകാലത്ത് ഒരു കുടുംബം കലക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു സാംസ്കാരിക നായിക സ്വയം ന്യായീകരിക്കാൻ നടത്തിയ പ്രസ്താവനയിൽ ഈ മഹത് വചനവും ഉൾപ്പെട്ടിരുന്നു. ഈ വചനം എല്ലാ യൂത്ത് കോൺഗ്രസുകാരും പള്ളീലച്ചൻ മാരും നല്ല നിലയിൽ ജീവിക്കണമെന്ന ആഗ്രഹത്തോടെയുള്ളവരും നിർബന്ധമായും മനസ്സിൽ സൂക്ഷിക്കുകയും ഇടയ്ക്കിടെ ഉരുവിടുകയും ചെയ്യണം. കാരണം നഷ്ടപ്പെടാനുള്ള മാനം നിങ്ങൾക്ക് മാത്രമാണുള്ളത്. നിങ്ങളെ നാറ്റിക്കാൻ ഇറങ്ങിയിരിക്കുന്നവർക്ക് നാണമോ ഇല്ല, മാനത്തിൻ്റെ കാര്യം പറയുകയും വേണ്ടല്ലോ? അതിനാൽ ഈ വചനം ഇടതുകക്ഷികൾ, ബിജെപി കക്ഷികൾ എന്നിവർക്ക് മൊത്തത്തിൽ ബാധകമാകില്ല. കാരണം നിങ്ങൾക്ക് ജോർജ് ബർണാഡ് ഷായുടെ ആവചനം ചേർത്ത ശേഷം നമ്മുടെ ചരിത്ര കഥ തുടങ്ങാം. ആ വചനം ഇതാണ്.

"I learned long ago, never to wrestle with a pig. You get dirty, and besides, the pig likes it. "

(George Elenard Shaw)


"ഞാൻ പണ്ടേ ഒരു കാര്യം പഠിച്ചിട്ടുണ്ട് - പന്നിയുമായി ഒരിക്കലും ഗുസ്തി പിടിക്കരുതെന്ന്. അങ്ങനെ ഗുസ്തി പിടിച്ചാൽ ചളി പറ്റി നീവൃത്തികേടാകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. പന്നിക്കാകട്ടെ അതിഷ്ടമാകുകയും ചെയ്യും."

(ജോർജ്ജ് ബർണാഡ് ഷാ- മലയാളത്തിൽ കൊടുത്തത് വിശാല പരിഭാഷയാണ്. സാംസ്കാരിക നായകൾകർ കുരച്ചു ചാടല്ലേ ).

മേൽ ഉപദേശം ,കോൺഗ്രസ്കാർ, കൃസ്ത്യൻ പാസ്റ്റർമാർ, പള്ളീലച്ചൻമാർ, കന്യകാ സ്ത്രീകൾ തുടങ്ങിയ മാനവീയത പറയുന്നവർക്ക് മാത്രമേ ബാധകമാകൂ. അവർ പ്ലീസ് ഇനിയെങ്കിലും പന്നികളിൽ നിന്ന് അകന്നു നിൽക്കുക. ഒരു ബൈബിൾ വചനം കൂടി നിങ്ങളോട് പറയാനുണ്ട്.കാരണം നിങ്ങൾ മുത്തുകളാണല്ലോ. അതു കൊണ്ടാണ്. ആ ബൈബിൾ വചനം ഇതാണ് "മുത്തുകളെടുത്ത് പന്നികൾക്ക് മുന്നിൽ ഇട്ടു കൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം."


ഇപ്പോൾ സംഭവിച്ചതും ഇതു മാത്രമാണ്.

ഇനി കാര്യത്തിലേക്ക് വരാം. നിങ്ങൾക്കറിയുമോ എന്ന് എനിക്കറിയില്ല, കേരളത്തിൻ്റെ എല്ലാ പ്രദേശത്തും തലക്കെട്ടിൽ പറഞ്ഞതുപോലെയുള്ള

സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും നിലനിൽക്കുന്നുണ്ട്. ഫെമിനിസം, കമ്യൂണിസം, സനാതനം, സാഹിത്യം, വര, കുറി, മീഡിയ,സിനിമ എന്നിങ്ങനെ പല മേഖലകളിലായി കഴിയുന്ന കുറേയധികം സ്ത്രീകളും ( സ്ത്രീകൾ എല്ലാവരുമല്ല, ഒരിക്കലുമാകുകയുമില്ല) അവരെ താലോലിച്ചും ലാളിച്ചും പ്രണയിച്ചും സല്ലപിച്ചും താങ്ങിയും ചുമന്നും നടക്കുന്ന കുറേ പുരുഷ കേസരി കളിക്കുന്ന സാംസ്കാരിക നായകരുമുണ്ട്. സ്ത്രീയുടെ സ്വം സംരക്ഷിക്കലാണ്, സ്ത്രീ സ്വാതന്ത്ര്യം പ്രഘോഷിക്കലാണ്, സ്ത്രീയവകാശ സംസ്ഥാപനത്തിൽ ഊന്നിയാണ് മേൽപ്പറഞ്ഞ റാക്കറ്റുകളും ട്രാപ്പുകളും രൂപീകരിച്ചിട്ടുള്ളതും പടർന്ന് പന്തലിച്ചിട്ടുള്ളതുമെല്ലാം എന്നാണ് അവകാശവാദം. യാർത്ഥത്തിൽ സ്ത്രീത്വ വിമോചനമാണ് ഉയർത്തുന്ന മുദ്രാവാക്യമെങ്കിലും ഈ മുദ്രാവാക്യമടക്കം എല്ലാം പുരുഷൻമാർ രൂപകല്പന ചെയ്തതും പുരുഷൻമാരുടെ ആയുധങ്ങളുമാണ്.

ഈ ആയുധങ്ങളെ എടുത്ത് ഉപയോഗിക്കുന്നതാകട്ടെ ഇടതുകക്ഷികളും സനാതന കക്ഷികളുമാണ്. കോൺഗ്രസ് സ്ത്രീകൾക്ക് തുല്യത കല്പിക്കുന്ന പ്രസ്ഥാനമായതിനാൽ പുരുഷൻമാർ അവരുടെ വൈകാരികതയിൽ കുറേയെങ്കിലും സ്വയം നിർബന്ധിത നിയന്ത്രണങ്ങൾക്ക് വിധേയരാണ്. എന്നാൽ ചെന്താരകങ്ങളും കാവി പക്ഷികളും അവരുടെ ധാർമികതയും രാഷ്ട്രീയവും എല്ലാം കെട്ടിപ്പടുത്തിട്ടുള്ളത് സ്ത്രീ ശരീരത്തിൻ്റെ വിനിമയത്തിലൂടെയാണ്. വിശപ്പിന് ഭക്ഷണവും ദാഹത്തിന് കള്ളും കാമത്തിന് കാമിനിയുമുണ്ടെങ്കിൽ കാട് പോലും സ്വർഗ്ഗമാണ് എന്ന് പറഞ്ഞ ഒരു ധീര ചെന്താരകം ഇപ്പോഴും കേരളത്തിൻ്റെ വിപ്ലവ വിഹായസിൽ പാറിപ്പറക്കുന്നുണ്ട്. ആ മൺമറഞ്ഞ പൗരുഷ രത്നത്തിൻ്റെ അനുയായികൾ ബിരിയാണി ചെമ്പുമായി പർദയിട്ടും ഇടാതെയും സ്വപ്നകൂടാരങ്ങൾ പണിയുന്ന ഈ കേരളത്തിൽ രാഹുലും കോൺഗ്രസ് കാരും അൽപ്പം ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യൂത്ത് കോൺഗ്രസെങ്കിലും!

ഈ ചെന്താരകങ്ങളും കാവിപ്പടയും യഥാർത്ഥത്തിൽ ഒരേ തൂവൽ പക്ഷികളാണ്. കുട്ടയിൽ നിന്ന് പോയാൽ കോണകത്തിൽ എന്നാണ് രണ്ട് കൂട്ടരുടേയും പൊതുനയം. പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർ തമ്മിൽ ഉള്ള അന്തർധാര സജീവമാണെന്നല്ല അതുക്കും അപ്പുറം ഒരേ അമ്മ പെറ്റ അളിയൻമാരാണ് എന്ന് തന്നെ പറയാം. രണ്ടു കൂട്ടരും രാഷ്ട്രീയ ബിംബാരാധകരും കാരണഭൂതങ്ങളെ തിരയുന്നന്നവരും ആരാധിക്കുന്നവരുമാണ്.

ഈ ബിംബങ്ങളെ സംരക്ഷിക്കുന്നതിന് പുകഴ്ത്തുപാട്ടുകാരെ ഇരുകൂട്ടരും സൃഷ്ടിച്ചു സംരക്ഷിച്ചു വരുകയാണ് ചെയ്യുന്നത്. ആ പുകഴ്ത്തുപാട്ടുകാർ ആണ് സാമൂഹിക സാഹിത്യ സാംസ്കാരിക മാധ്യമ സിനിമാരംഗത്തുള്ളത്. സമീപ കാലം വരെ ഈ ആയുധങ്ങളുടെ 95 ശതമാനവും കൈവശമാക്കി വച്ചിരുന്നത് ചെന്താരക ടീം സായിരുന്നു. സാംസ്കാരികത വളർന്ന് മോഹൻജോദാരോ, ഹാരപ്പ വരെ എത്തുന്നതിന് അര കിലോമീറ്റർ ഇപ്പുറം എത്തിയതോടെ ചെന്താരകം നരച്ച് കാവിപ്പരുവമായി വന്നിട്ടുണ്ട്.

ഈ ആയുധങ്ങൾ സാംസ്കാരികത, നവോത്ഥാനം, സിനിമ, സാഹിത്യം, പുരോഗമന കല തുടങ്ങിയ മേഖലകളിലെ താരങ്ങളാണ്. ഈ താരങ്ങൾ അസാമാന്യ പ്രതിഭകളാണെന്ന പ്രചാരണം പാർട്ടികൾ ഏറ്റെടുക്കും. വേദികൾ കൊടുക്കും. ചർച്ചകൾ നടത്തും, സ്വന്തം കീശയിലുള്ള മാധ്യമ പ്രവർത്തകരെ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്തു കൊടുക്കും.

ഇങ്ങനെ ഉയർത്തപ്പെടുന്ന ധീര സാംസ്കാരിക വനിതകൾ ചാവേറുകളായി പരിണമിക്കും. ഇവരാണ് ചൂണ്ട. ഈ ചൂണ്ടകൾ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലാകെ വിരിക്കും. ലക്ഷ്യം ലളിതം. എതിർ ചേരിയിലെ യുവാക്കളെ ആകർഷിക്കുക, കുടുക്കുക, ബ്ലാക്ക് മെയിൽ ചെയ്യുക, ഒന്നുകിൽ ചുവന്ന പാർട്ടിയിലേക്ക് എത്തിക്കുക, അല്ലങ്കിൽ നശിപ്പിച്ചു നാണം കെടുത്തുക, കാവി പെയ്ൻ്റടിക്കുക. ഇതൊക്കെ ചെയ്ത ശേഷം പറയേണ്ട വാചകവും റെഡിയാണ് - ഇത് എനിക്ക് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് എല്ലാ അമ്മമാർക്കും പെങ്ങന്മാർക്കും സ്ത്രീ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ആഹാ...


സത്യത്തിൽ ചുവന്ന തെരുവിലെ അഭിസാരികകൾ എന്ന് ഈ മാന്യനവോത്ഥാന പൗരാണിക സാംസ്ക്കാരികൾ പറയുന്നവർ ചെയ്യുന്നതിനേക്കാൾ തരം താണ് അതേ പണി തന്നെയാണ് രണ്ട് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സാംസ്കാരിക നായികമാരായി ചമഞ്ഞ ഈ മഹിളാ രത്ന ശിരോമണികളും ചെയ്യുന്നതെന്നതാണ് സത്യം.


പക്ഷെ ഈ സാംസ്കാരികവർഗ്ഗം ചെയ്യുന്ന അവിഹിത പരസംഗങ്ങൾ എല്ലാം നവോത്ഥാനവും ചുവന്ന തെരുവിലെ പാവങ്ങൾ ചെയ്യുമ്പോൾ വേശ്യാവൃത്തിയും ആകുന്ന സാംസ്കാരികത അതിശയകരമാണ്. സെലിബ്രിട്ടി അവിഹിതമെല്ലാം വിശുദ്ധവും മറ്റുള്ളവരുടേത് വെറും തറപ്പണിയുമാകുന്ന തമാശയും ഒരുതരം ഡബിൾ ഡാഡി സിൻഡ്രമല്ലേ? അല്ലന്നാണ് ചെന്താരാക കാവി പക്ഷികൾ പറയുന്നത്.

രാഹുൽ മാങ്കുട്ടത്തെ ചാറ്റിൽ കുടുക്കി തുടങ്ങിയപ്പോൾ പരാതിക്കാരികൾ രോമാഞ്ചത്തിലായിരുന്നു. ഇക്കിളിയായിരുന്നു. നാലഞ്ച് വർഷമായപ്പോൾ ആണ് ഇക്കിളി മാറി അശ്ലീലമായി രൂപമാറ്റം വരുന്നത്. ഇക്കിളിയും രോമാഞ്ചവും അശ്ലീലമാകുന്നു എങ്കിൽ അവിടെ ചെന്താരക മുദിക്കും. തൊട്ടുപിന്നാലെ കാവിപ്പക്ഷികൾ പറന്നിറങ്ങും. രാഹുൽ മാങ്കുട്ടത്തേപ്പോലെ തീ പാറി നിൽക്കുന്ന ഒരു യുവാവിനെ എന്ത് ചെയ്തും നശിപ്പിക്കാനും തകർക്കാനും എന്ത് പണിയും എതിരാളികൾ ചെയ്യും. വന്ദ്യ വയോധികനായ ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെയും കുടുംബത്തേയും വരെ കശക്കിയെറിയാൻ ആസൂത്രിതമായി ഒരു ഉരുപ്പടിയെ ഇറക്കി കളിച്ചവരും അതിൻ്റെ പേരിൽ തിരുവനന്തപുരം പട്ടണത്തിൽ അപ്പി സമരം നടത്തിയവരും അവർക്കായി പി ആർ വർക്ക് നടത്തിയ മീഡിയ വേശ്യകളും ഒക്കെ ഇപ്പോഴും ചുറ്റി വളഞ്ഞ് ഭരിക്കുന്ന ഇക്കാലത്ത് ഇക്കിളി യിഷ്ടപ്പെടുന്ന യൗവനകാലത്ത് വിലസുന്ന രാഹുൽ മാങ്കുട്ടത്തെപ്പോലെയുള്ള നേതാക്കൾ കൺട്രോൾ പാലിക്കേണ്ടതാണ്. പക്ഷെ ശശിയും ശശിയും ഗോപിയും മുകേഷും ഗണേശുമൊക്കെ റെഡ് കാർപ്പറ്റിൽ വിലസുന്ന ഈ നാട്ടിൽ കോൺഗ്രസ് കാനായ രാഹുൽ മാങ്കുട്ടത്തിനെ കുടുക്കാൻ വളരെ എളുപ്പമാണ് എന്ന് തെളിയുകയാണിപ്പോൾ. ഇവിടെ ഈ ഹണി ട്രാപ്പ് സംഘവും സെക്സ് റാക്കറ്റും എങ്ങനെ രാഹുലിന് ചുറ്റുമെത്തി ? ഉത്തരം ലളിതം. സാംസ്കാരിക ലേബലൊട്ടിച്ച് രംഗത്ത് വന്ന് അട്രാക്ട് ചെയ്ത് ബന്ധം സ്ഥാപിച്ച് അവിഹിതം പറഞ്ഞും ഇക്കിളി ആസ്വദിച്ചും ആരാധന തള്ളിയും അവസരം കിട്ടിയപ്പോൾ രസിച്ചും സുഖിച്ചും ഒക്കെ കുടുക്കി. അത്രേ ഉള്ളൂ. ഇതിപ്പോൾ രാഹുൽ മാങ്കുട്ടത്തിൽ എന്ന അവിവാഹിതനായ യുവാവിൻ്റെ വൈകാരികതയുടെ പങ്ക് പറ്റിയ ശേഷം തനിക്കാവശ്യമില്ലാതാവുകയോ മുതലെടുക്കാനാകുകയോ ചെയ്തപ്പോൾ രാഹുലിനെ കുറ്റപ്പെടുത്തി എതിരാളികൾക്ക് വിൽക്കുന്ന വിപ്ലവകാരികളാണ് ഇപ്പോൾ ഇവിടെ കേരള സാംസ്കാരികവാദം ഉയർത്തുന്നത്. സാംസ്കാരികം ചമഞ്ഞ് ഇത്തരം സംഘങ്ങൾ വലിയ നേതാക്കൾക്ക് ചുറ്റും മാത്രമല്ല ഇന്നുള്ളത്. അതിപ്പോൾ ബൂത്തും ബ്രാഞ്ചും മുതൽ അഖിലേന്ത്യാതലം വരെ എല്ലായിടത്തുമുണ്ട്. സംസ്ഥാന തലത്തിൽ രാഹുൽ വലിയൊരു ഇരയെങ്കിൽ ബൂത്തിലും ബ്രാഞ്ചിലും കുടുങ്ങുന്ന ആയിരക്കണക്കിന് ഇരകളുമുണ്ട്. സാംസ്‌കാരിക സാഹിത്യ സിനിമാ ലേബലിൽ വിലസി നടക്കുന്ന ഹണി ട്രാപ്പുകാരുടെ കെണിയിൽ പെട്ട് കുടുംബം തകർക്കപ്പെടുമ്പോൾ നിലവിളിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കുടുംബനാഥകളേയും വീട്ടമ്മമാരേയും ഈ തരം സാംസ്കാരിക ഹണി ട്രാപ്പുമായി നടക്കുന്നവർ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിൻ്റെ തെളിവുകളും പല സാമൂഹിക ഭിത്തികളിലുമുണ്ട്. അപ്പോൾ ഇത്തരം ഹണി ട്രാപ്പുമായി നടന്ന് ശീലാവതി ചമയുന്നവരും ചാരിത്യം വിളമ്പുന്നവരും അവർ സ്വയം അവകാശപ്പെടുന്നത് പോലെ പോരാടുന്നത് സ്ത്രീ സമൂഹത്തിൻ്റെ സമഗ്ര മോചനത്തിനും അഭിമാനത്തിനും വേണ്ടിയല്ല എന്ന് വ്യക്തമാണ്. സ്വന്തം കൃഷിയിടങ്ങളിലെ വിളവെടുപ്പിന് കൊയ്ത്തുപാട്ട് നടത്തി മുതലെടുക്കുക എന്നതല്ലാതെ ഇവറ്റകൾ സ്ത്രീകൾക്കായി പോരാടുന്നതേയില്ല. സ്ത്രീ സമൂഹത്തിനായി ഒന്നും ചെയ്യാത്ത ഹണി ട്രാപ്പുകാരികൾ പാഞ്ഞു നടക്കുകയാണ് എന്നതാണ് വാസ്തവം. സാംസ്കാരിക പ്രവർത്തനത്തിൻ്റെ മറവിൽ കോൺഗ്രസിലെ മികച്ച യുവാക്കളേയും ക്രിസ്ത്യൻ പുരോഹിതരേയും കന്യകാ സ്ത്രീകളയും നാറ്റിക്കുക എന്ന ലക്ഷ്യത്തോടെ വൻ റാക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ ലക്ഷ്യമുള്ള സാംസ്കാരിക അഭിസാരികകൾ ആരും ദേവദാസി വ്യവസ്ഥിതിക്കെതിരെ മിണ്ടുന്നില്ല. യദിയൂരപ്പയുടെ ഭാര്യയ്ക്കെന്ത് പറ്റിയെന്ന് പറയാറില്ല. വാളയാർ കൊലകൾ ചർച്ച ചെയ്യാറില്ല. മദ്രസ പീഡനങ്ങൾക്കെതിരെ ശബ്ദിക്കുന്നില്ല. അവരുടെ വിപ്ലവവും വന്ദനവുമെല്ലാം ചില പ്രത്യേക വിഭാഗങ്ങൾക്ക് നേരേ മാത്രമാണ് എന്ന് സ്പഷ്ടം.

രാഹുൽ മാങ്കുട്ടത്തിനെതിരെ ചാടി വീഴുന്ന കാവി പക്ഷികളും ചെന്താരകങ്ങളും കഴുതപ്പുലികളാണ്. പാതിരാത്രിയിൽ സൂര്യനുദിച്ചാൽ അപ്പോൾ കാവിപ്പക്ഷികൾ ഓടിയൊളിക്കും.ചെന്താരകത്തിന് പ്രഭ നഷ്ടപ്പെടും. കാർത്തിക താരത്തിനില്ലല്ലോ കുപ്പായം, ആർദ്രക്ക് കൗപീനം പോലുമില്ലാത്തിടത്ത് രാഹുൽ മാങ്കുട്ടത്തിൽ കുറ്റമൊന്നുമില്ല. അതല്ല രാഹുലിനെ കുടുക്കുന്നതെങ്കിൽ ഈ ഹണി ട്രാപ്പുകാരും തുല്യ പ്രതികളാണ്. ഒരു പക്ഷെ രാഹുലിനെക്കാൾ തത്തറകളായിരിക്കും അവറ്റകൾ. അതിനാൽ കോൺഗ്രസുകാരും കൃസ്ത്യൻ പുരോഹിതരും ജാഗ്രത പാലിക്കുക.

Then it was ticklish, now it's obscene! Honey traps and sex rackets in the social, cultural, media and cinema industries

Related Stories
മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം?  കേരളം ജാഗ്രത പാലിക്കുക....

Aug 30, 2025 08:10 PM

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത പാലിക്കുക....

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത...

Read More >>
കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

Aug 29, 2025 11:17 PM

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത്...

Read More >>
കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

Aug 2, 2025 03:29 PM

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ...

Read More >>
രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

Jul 30, 2025 04:05 PM

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ...

Read More >>
മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ?  പൈലിയാരാ? സ്മരണ വരുത്താം നടേശാ.

May 18, 2025 09:53 AM

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം നടേശാ.

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം...

Read More >>
അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

May 16, 2025 01:56 PM

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ...

Read More >>
Top Stories